Kalloor Raman Pillai(Sr)

Kalloor Raman Pillai(Sr)

Thursday 15 July 2010

നാലമ്പല ദർശനം

നാലമ്പല ദർശനം
എറണാകുളത്തു നിന്നും കോട്ടയത്തു നിന്നും 90 മിനിറ്റകലത്തിൽ സ്ഥിതിചെയ്യുന്ന ഒരു സുന്ദരഗ്രാമമാണ്‌
പാലായിലെ രാമപുരം എന്ന ഗ്രാമം. രാമപുരത്തു വാര്യരരുടെ ജന്മസ്ഥലം.ലളിതാംബിക അന്തർജനം ജീവിതകാലം ചെലവഴിച്ച നാട്.ഇവിടെ 6 കിലോമീറ്ററിനുള്ളിൽ രാമ-ലക്ഷ്മണ-ഭരത -ശത്രുഘ്നമാരുടെ ക്ഷേത്രങ്ങൾ നാലമ്പലം‍ കാണപ്പെടുന്നു.തൃപ്പയാർ-കൂടൽ മാണിക്യം- തുടങ്ങിയ തൃശ്ശൂർജില്ലയിലെ നാലമ്പലം ദർശിക്കാൻ 6 മണിക്കൂർ എടുക്കുമ്പോൾ തെക്കുംകൂറിലെ രാമപുരത്തെ നാലമ്പലം ദർശൈക്കാൻ മൂന്നു മണിക്കൂർ മതിയാകും. 1977 ൽ നടത്തപ്പെട്ട ടെമ്പിൽ സർവേയിൽ ഈ ക്ഷേത്രങ്ങളെ കുറിച്ചു വിശദവിവരം ലഭ്യമാണ്‌.
കർക്കിടമാസത്തിൽ(ജൂലൈ- ആഗസ്റ്റ്) നാലമ്പല ദർശനം പുണ്യമായി കണക്കാക്കപ്പെടുന്നു.അതിനാൽ ഈ സമയം ഈ ക്ഷേത്രങ്ങളിൽ നല്ല തിരക്കായിരിക്കും.ഇത്തവണ ജൂലൈ 27 നു നാലമ്പല ദർശനം തുടങ്ങും
Route Map
http://www.nalambalam.org/routmap.html

1 comment:

  1. വിജ്ഞാനപ്രദമായ പോസ്റ്റ്‌.....

    ReplyDelete